കൊലപാതകം: കവിത, പ്രസാദ് കുറ്റിക്കോട്

കൊലപാതകം: കവിത, പ്രസാദ് കുറ്റിക്കോട്

 



ളർന്ന് വീണ് മരിച്ചെന്നും
സമരമുഖങ്ങളിലെ
ആത്മഹത്യയെന്നും
അധികാര കസേരയുടെ
പിൻപറ്റിയിഴയുന്ന
മാധ്യമ സംഹിതകൾ

കപടമിഴിനീരുറവകളിൽ നിന്ന്
വിഷജലമിറ്റിച്ച്
ആത്മാർത്ഥതയറ്റ
ദുഃഖഭാവങ്ങൾ
ഗർഭംധരിച്ച്
ഭരണകൂടങ്ങൾ

മോഹങ്ങളുടെ നൂലിഴപിരിച്ച്
തൊണ്ട കുടുക്കിയും
വ്യഥകളുടെ തീക്കൂ-
നകളിലെറിഞ്ഞും
കടക്കെണിയുടെ
കടലാഴങ്ങളിൽ മുക്കിയും
ഇവിടുത്തെ
അധികാര മോഹികൾ
നിഷ്ഠൂരമായ് കൊന്നതാണെന്ന
സാക്ഷ്യപ്പെടുത്തലുമായ്
അന്നമുണ്ടുറങ്ങിയിരുന്ന
അന്നംമുട്ടിയുറങ്ങുന്ന
ഒരോ മനുഷ്യ മനസ്സുകളും...