രസതന്ത്ര നൊബേല്‍; പുരസ്‌കാരം മൂന്ന് ഗവേഷകര്‍ക്ക്

സ്റ്റോക്‌ഹോം: രസതന്ത്ര നൊബേല്‍-2025 മൂന്ന് ഗവേഷകര്‍ക്ക്. സുസുമു കിറ്റഗാവ (ക്യോട്ടോ യൂനിവേഴ്‌സിറ്റി, ജപ്പാന്‍), റിച്ചാര്‍ഡ് റോബ്‌സണ്‍ (യൂനിവേഴ്‌സിറ്റി ഓഫ് മെല്‍ബോണ്‍), ഉമര്‍ എം യാഘി (യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്‌ലി, യു എസ് എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
മരുഭൂമിയിലെ വായുവില്‍ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ പിടിച്ചെടുക്കാനും സാധിക്കുന്ന വസ്തുക്കള്‍ നിര്‍മിക്കുക സാധ്യമാക്കിയ കണ്ടുപിടിത്തമാണ് ഇവര്‍ നടത്തിയത്. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പ്രതിനിധികളാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സാഹിത്യ നൊബേല്‍ നാളെയും സമാധാന നൊബേല്‍ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. തിങ്കളാഴ്ചയാണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പ്രഖ്യാപനം