അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; 76 പേർ മരിച്ചു

Aug 20, 2025 - 20:57
 0  453
അഫ്ഗാനിസ്ഥാനിൽ ബസ് അപകടം;   76 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ കുടിയേറ്റക്കാരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു. ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ടവരുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. കാബൂളിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ബസിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് റിപ്പോർട്ട്.

മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്ന രണ്ട് പേർ കൂടി മരിച്ചതായി താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ബസിന്റെ അമിത വേഗതയും ബസ് ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ഹെറാത്ത് പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് യൂസഫ് സയീദി പറഞ്ഞു.