സമാധാന ബോണ്ട് നൽകണം, നേഹ ബോറയ്ക്ക് നോട്ടീസ്; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ഐസ
സമാധാന ബോണ്ട് നൽകണമെന്ന് ആവശ്യപ്പെട്ട് നേഹ ബോറയ്ക്ക് നോട്ടീസ് ലഭിച്ചതിൽ നീക്കവുമായി ഐസ. നോട്ടീസ് പിൻവലിക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഐസ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.
സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി നേതാക്കളെ അടക്കം സമാധാന ബോണ്ട് ഒപ്പിടുവിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം ഡൽഹി പൊലീസ് നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഐസയുടെ ഈ നീക്കം. നേഹയുടെ നീക്കങ്ങൾ അറിയാൻ ഡൽഹി പൊലീസ് പിന്തുടരുന്നുവെന്നും ആരോപണമുണ്ട്.