പൂതപ്പാട്ട് തരംഗമാകുന്നു, പൗലോസ് കുയിലാടന്‍ മിത്രാസ് അവാര്‍ഡ് ഏറ്റുവാങ്ങി
ഓര്‍ലാന്‍ഡോ: മികച്ച നടനും കലാ-സാംസ്‌കാരിക പ്രവര്‍ത്തകനുമായ പൗലോസ് കുയിലാടന്‍ നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ കാലാകാരന്മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും സര്‍ഗ്ഗാത്മക മികവിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'മിത്രാസ്' ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രമായ 'പൂതപ്പാട്ട്' എന്ന സിനിമയിലെ അഭിനയത്തിന് സ്‌പെഷല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങി.
ജൂണ്‍ 20-ന് ന്യൂജേഴ്‌സിയിലെ Brearley തീയേറ്ററില്‍ വെച്ചാണ് ചടങ്ങ് നടന്നത്. ഫെസ്റ്റിവലില്‍ പൂതപ്പാട്ട് എന്ന ചിത്രത്തിലെ അഭിനയ മികവിനാണ് സ്‌പെഷല്‍ ജൂറി അവാര്‍ഡ് കുയിലാടന്‍ ഏറ്റുവാങ്ങിയത്.
നാടക രംഗത്തും ഗാനരചനയിലും കഴിവ് തെളിയിച്ച പൗലോസ് കുയിലാടന്‍ സ്‌കൂള്‍ കാലഘട്ടം മുതല്‍ പെരുന്തച്ചന്‍, അച്ഛന്റെ പൊന്നുമക്കള്‍, കൂട്ടുകുടുംബം തുടങ്ങി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ സ്ഥിരതാമസക്കാരനായ കുയിലാടന്‍ അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ ഫോമ, ഒരുമ, ഓര്‍മ്മ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുകയും, കള്‍ച്ചറല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ സംവിധാനം ചെയ്തിട്ടുള്ള ആളുമാണ്.
കൂടാതെ ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍, കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
മികച്ച ചിത്രമായ പൂതപ്പാട്ട് സംവിധാനം ചെയ്തിരിക്കുന്നത് രാംചന്ദ് പ്രശാന്ത് ആണ്. കഥ പൗലോസ് കുയിലാടന്‍, DOP സന്ദീപ് സിദ്ധാര്‍ത്ഥന്‍, സംഗീതം ജെയ്‌സണ്‍ ജോണ്‍, മേക്കപ്പ് &ആര്‍ട്ട് സിജിന്‍ കൊടകര എന്നിവരാണ്. ചിത്രത്തില്‍ പൗലോസ് കുയിലാടന്‍, ശ്രീകാന്ത് സോമന്‍, നിധിന്‍ സുബാഷ്, ജ്യൂവല്‍ ബേബി, കല, ജോയല്‍ കുയിലാടന്‍, അരുണ്‍ രാജ് എന്നിവര്‍ വേഷമിടുന്നു.