മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

Oct 13, 2026 - 20:01
 0  3
മമത ബാനർജിയെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നതായി ആരോപണം. കൊല്‍ക്കത്ത കാളിഘട്ടില്‍ പൂജാ ഉദ്ഘാടനത്തിനിടെ മമതയ്ക്ക് നേരെ ആക്രമണ ശ്രമമുണ്ടായെന്നാണ് ടിഎംസിയുടെ ആരോപണം.

സംഭവത്തില്‍ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് കാളിഘട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്നാണ് ടിഎംസി പറയുന്നത്. ബിജെപി ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരിക്കാമെന്നാണ് ബിജെപിയുടെ ആരോപണം.