തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Dec 21, 2025 - 11:00
Dec 21, 2025 - 11:28
 0  5
തദ്ദേശ തെരഞ്ഞെടുപ്പ്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 നും കോർപ്പറേഷനിലും 11.30 നുമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു.

മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലെയും ചെയർപേഴ്സൺ, മേയർ തെരഞ്ഞെടുപ്പ് 26 ന് 10.30 നും ഡെപ്യൂട്ടി ചെയർപേഴ്സൺ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് പകൽ 2.30 നും നടത്തും. ത്രിതല പഞ്ചായത്ത് പഞ്ചായത്തുകളിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30 നും നടക്കും.