രാഹുൽ ഒളിവിൽ തന്നെ;  കർണാടകയിലെ അനെകലിലെന്ന് സൂചന!

Dec 2, 2025 - 19:48
 0  2
രാഹുൽ ഒളിവിൽ തന്നെ;  കർണാടകയിലെ അനെകലിലെന്ന് സൂചന!

ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കുന്നു. രാഹുൽ കർണാടകയിലെ അനെകലിലാണ് ഉള്ളെത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വനമേഖലയോട് ചേർന്നുള്ള റിസോർട്ടിലാണ് ഉള്ളെതെന്നാണ് സൂചന.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മറ്റൊരു യുവതി രംഗത്തെത്തി. രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. ഈ വിഷയം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനും ഇവർ പരാതി നൽകി.

രാഹുലും സുഹൃത്ത് ഫെന്നി നൈനാനും ചേർന്ന് കാറിൽ ഹോം സ്റ്റേയിൽ എത്തിച്ചെന്നും ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇമെയില്‍ മുഖേന യുവതി നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു.

We use cookies aligned with this Privacy policy
Subscribe /wmvoice Telegram channel
Follow /wmvnews on Facebook