ഇറാനെ 10 ദിവസത്തേക്ക് കൂടി ആക്രമിക്കില്ലെന്ന് ട്രംപ്

Mar 27, 2026 - 10:13
 0  6
ഇറാനെ 10 ദിവസത്തേക്ക് കൂടി ആക്രമിക്കില്ലെന്ന് ട്രംപ്


 വാഷിങ്ടണ്‍: ഇറാനെ 10 ദിവസത്തേക്ക് കൂടി ആക്രമിക്കില്ലെന്ന് അറിയിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ആറ് വരെ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ ആക്രമിക്കുന്ന പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കും.

വ്യാജ വാര്‍ത്തകള്‍ക്കിടയിലും യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസവും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി രൂക്ഷമായ ഭാഷയില്‍ അമേരിക്കന്‍ നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു.