പശ്ചിമേഷ്യൻ സംഘർഷം; ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

Mar 3, 2026 - 19:23
Mar 3, 2026 - 19:24
 0  4
പശ്ചിമേഷ്യൻ സംഘർഷം;  ഇറാനിൽ മാത്രം 700ലധികം പേർ കൊല്ലപ്പെട്ടു

ടെഹ്റാൻ: ഇസ്രയേലും യുഎസും ചേർന്ന് ഇറാനിൽ നടത്തിയ വ‍്യോമാക്രമണത്തിൽ 787 ഓളം പേർ കൊല്ലപ്പെട്ടതായി വിവരം. ഇറാനിലെ മാത്രം കണക്കാണിത്. ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് ഇക്കാര‍്യം പുറത്തു വിട്ടത്.

ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം, സൗദി അറേബ‍്യയിലെ യുഎസ് എംബസിക്ക് നേരെ ചൊവ്വാഴ്ച രാവിലെ ഇറാൻ ഡ്രോൺ‌ ആക്രമണം നടത്തിയിരുന്നു. എന്നാൽ കെട്ടിടത്തിൽ ആളില്ലാത്തതിനാൽ ആളപായമുണ്ടായില്ല.