110 സൈനികരുമായി പോയ കൊളംബിയൻ സൈനിക വിമാനം തകർന്ന് വീണ് 80 മരണം

Mar 23, 2026 - 19:50
Mar 23, 2026 - 19:51
 0  4
110 സൈനികരുമായി പോയ കൊളംബിയൻ സൈനിക വിമാനം തകർന്ന് വീണ് 80 മരണം

110 സൈനികരുമായി പോയ കൊളംബിയൻ സൈനിക വിമാനം രാജ്യത്തിന്റെ വിദൂര തെക്കൻ ആമസോൺ മേഖലയിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ് 80 മരണം. കൊളംബിയൻ പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, ലോക്ക്ഹീഡ് മാർട്ടിൻ ഹെർക്കുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച സൈനികരെ കൊണ്ടുപോകുന്നതിനിടെ പെറുവിന്റെ അതിർത്തിയോട് ചേർന്നുള്ള പട്ടണമായ പ്യൂർട്ടോ ലെഗുസാമോയ്ക്ക് സമീപം വിമാനം തകർന്നുവീണു.

നഗര കേന്ദ്രത്തിൽ നിന്ന് വെറും 3 കിലോമീറ്റർ അകലെയുണ്ടായ അപകടത്തിൽ 110 സൈനികർ വിമാനത്തിലുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ബ്ലൂറേഡിയോ റിപ്പോർട്ട് ചെയ്തു. വിമാനം തകർന്നുവീണ സ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നത് പ്രാദേശിക മാധ്യമങ്ങൾ ഓൺലൈനിൽ പങ്കിട്ട വീഡിയോകളിൽ കാണാം.

വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് സംഭവം നടന്നതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സ്ഞ്ചസ് പറഞ്ഞു,