വെള്ളാപ്പള്ളിക്ക് ആശ്വാസം; ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

Mar 23, 2026 - 18:24
 0  4
വെള്ളാപ്പള്ളിക്ക് ആശ്വാസം; ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഉത്തരവിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. അയോഗ്യനാക്കിയ സിംഗിൾ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല വിധി.

ചീഫ്  ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാരപരിധിവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെള്ളപ്പള്ളി അപ്പീൽ സമർപ്പിച്ചത്. അയോഗ്യത സ്വഭാവികം അല്ലേയെന്ന് കോടതി ചോദിച്ചു. അയോഗ്യതയുള്ള കാലയളവിൽ എടുത്ത തീരുമാനങ്ങൾക്ക് എങ്ങനെ നിയമസാധുത ഉണ്ടാവുമെന്നും കോടതി ആരാഞ്ഞു.