ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറയും മരിച്ചു ; മരണം സ്ഥിരീകരിച്ച് ഇറാനി  മാധ്യമങ്ങൾ

Mar 2, 2026 - 18:46
 0  5
ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറയും മരിച്ചു ; മരണം സ്ഥിരീകരിച്ച് ഇറാനി  മാധ്യമങ്ങൾ

ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ മൻസൂറ ഖോജസ്‌തേ (79)യും മരണത്തിനു കീഴ‌ടങ്ങി. കഴിഞ്ഞദിവസം നടന്ന യുഎസ്- ഇസ്രയേൽ ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

1964-ലാണ് ആയത്തൊള്ള അലി ഖമനേയി മൻസൂറയെ വിവാഹം കഴിച്ചത്. നീണ്ട 50 വർഷത്തിലേറെയായി അവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1947-ൽ മഷ്ഹദിലെ മതപരമായി അറിയപ്പെടുന്ന, ഒരു വ്യാപാരി കുടുംബത്തിലാണ് മൻസൂറ ജനിച്ചത്. അവരുടെ പിതാവ് മുഹമ്മദ് ഇസ്മയിൽ ഖോജസ്‌തേ ബാഗേർസദെ നഗരത്തിലെ പ്രമുഖ വ്യാപാരിയായിരുന്നു.

 ഇറാന്റെ പ്രക്ഷേപണ സ്ഥാപനമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് (ഐആർഐബി) ഡയറക്ടറായിരുന്ന ഹസ്സൻ ഖോജസ്‌തേ ബഗെർസാദ സഹോദരനാണ്. ഖമനേയിക്കും മൻസൂറയ്ക്കും നാല് ആൺമക്കളും രണ്ട് പെൺമക്കളുമാണുള്ളത്.

ശനിയാഴ്ച തലസ്ഥാനമായ ടെഹ്‌റാനിലെ ഖമനേയിയുടെ വസതിയും ഓഫീസുമുൾപ്പെടുന്ന കെട്ടിടസമുച്ചയം ലക്ഷ്യമിട്ട് നടന്ന ഇസ്രയേൽ-യുഎസ് ആക്രമണത്തിലാണ് ആയത്തൊള്ള അലി ഖമയേനി കൊല്ലപ്പെട്ടത്.