ഇമ്രാൻ ഖാൻ ജയിലില്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം: അനുയായികള്‍ പ്രതിഷേധവുമായി തെരുവില്‍
റാവൽപിണ്ടിയിലെ ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത അവകാശവാദങ്ങൾ ഉന്നയിച്ച് സോഷ്യൽ മീഡിയ. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ "കൊല്ലപ്പെട്ടതായി" അഫ്ഗാൻ ടൈംസ് എന്ന ഒരു പ്രത്യേക അക്കൗണ്ട് അവകാശപ്പെട്ടതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്.
ഇമ്രാൻ ഖാന്റെ കുടുംബത്തെ ജയിലിൽ കാണാൻ അനുവദിക്കുന്നില്ലെന്നും മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇന്നത്തെ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആവശ്യപ്പെട്ട് അഡിയാല ജയിലിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ സഹോദരിമാരെ കൈയേറ്റം ചെയ്തതായും റിപ്പോർട്ടുണ്ട്.
ഇമ്രാൻ ഖാന്റെ മൂന്ന് സഹോദരിമാരായ നൊറീൻ, അലീമ, ഉസ്മ എന്നിവർ അഡിയാല ജയിലിനുള്ളിൽ രാഷ്ട്രീയ നേതാവിനെ "ക്രൂരമായി ആക്രമിച്ചു" എന്ന് ആരോപിച്ചു. ജയിൽ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും സംബന്ധിച്ച് അദ്ദേഹം പലപ്പോഴും പരാതിപ്പെട്ടിരുന്നു.
വാർത്ത പരന്നതിനെ തുടർന്ന് അനുയായികള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്തുണ്ട് .
2023 മുതല്‍ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് റാവല്‍പിണ്ടിയിലെ ജയിലില്‍ തടവില്‍ കഴിയുന്ന 73കാരനായ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ വിവരം പാക് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 'അഫ്ഗാൻ ടൈംസ്' എന്ന അക്കൗണ്ട് ഉള്‍പ്പെടെ ബന്ധപ്പെട്ട സ്രോതസ്സുകളില്‍ നിന്ന് വിവരം ലഭിച്ചതായി അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ ആരംഭിച്ചത്. ഇമ്രാൻ ഖാൻ്റെ മരണവാർത്തകള്‍ പ്രചരിച്ചതോടെ പാകിസ്താനില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്‌ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തർക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്‌റ്റില്‍ പറഞ്ഞു. ഈ വിവരം ശരിയാണെങ്കില്‍ പാക്ക് തീവ്രവാദികളുടെ അവസാനമായിരിക്കും അത്. സത്യം പുറത്തുവരുന്ന നിമിഷം പാക്ക് ഭരണകൂടത്തിൻ്റെ അവസാനത്തിൻ്റെ തുടക്കമാകുമെന്നും പോസ്‌റ്റില്‍ പറയുന്നു. എന്നാല്‍, ഈ വാർത്തകള്‍ സംബന്ധിച്ച ഔദ്യോഗിക വിശദീകരണമോ സ്ഥിരീകരണമോ ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല.