ജനങ്ങളോട് വടക്കന്‍ ഗാസ വിട്ടുപോകണമെന്നാവര്‍ത്തിച്ച്‌ ഇസ്രായേല്‍

ജനങ്ങളോട് വടക്കന്‍ ഗാസ വിട്ടുപോകണമെന്നാവര്‍ത്തിച്ച്‌ ഇസ്രായേല്‍

ടെല്‍അവീവ്: വെടിനിര്‍ത്തല്‍ അവസാനിച്ച്‌ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ യുദ്ധം കടുപ്പിച്ച്‌ ഇസ്രായേല്‍.

വടക്കന്‍ ഗാസയില്‍ അവശേഷിക്കുന്നവര്‍ കൂടി ഒഴിഞ്ഞ് പോകണമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന ആവശ്യപ്പെട്ടു. അതേസമയം, ഗാസ മുനമ്ബിലെ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കാനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഖത്തറില്‍ വച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഇസ്രായേലി ഉദ്യോഗസ്ഥരും ഹമാസ് നേതാക്കളും എത്തിയിട്ടുണ്ട്. അതിനിടെ ചര്‍ച്ചകളില്‍ പങ്കെടുക്കാനെത്തിയ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി, മൊസാദിലെ ഒരു സംഘത്തെ ഇസ്രായേല്‍ തിരിച്ചുവിളിച്ചു. ബന്ദികളെ വിട്ടയക്കുന്നതും ചര്‍ച്ചയാകും. അതിനിടെ ഹമാസ് ബന്ദികളാക്കിയവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.