ഹൃദയത്തിൽ : കവിത, ഷീല ജഗധരൻ

Jan 7, 2021 - 17:58
Mar 15, 2023 - 14:51
 0  477
ഹൃദയത്തിൽ : കവിത, ഷീല ജഗധരൻ

രുമയായ് നീയെൻ്റെ

ഹൃദയത്തിലിരിക്കുക

പൂവിതൾ തുമ്പിലെ

തുള്ളി പോലെ

 

മൗനമാം കാവ്യമായ്

ചിറകറ്റ പക്ഷിയായ്

 നിന്നെ ഞാൻ 

അരികത്തു തന്നെ നിർത്തും

 

ആദ്യമായ് നീയെൻ്റെ

വാത്സല്യത്തുമ്പിലെ

മധുരക്കരിമ്പായി

 പൂത്തനേരം

 

അണകെട്ടി നിർത്തിയ

കാമനപ്പൂവുകൾ

കൊതി തുള്ളി 

ഇളനീരായി ഒഴുകി വീണൂ

അനുരാഗ ഹൃദയത്തിൻ

താളമായി രാഗലോലനായി 

 

ഷീല ജഗധരൻ, തൊടിയൂർ