പാതി: കവിത, ഹരിലാൽ പുത്തൻപറമ്പിൽ

Jan 6, 2021 - 10:56
Mar 14, 2023 - 08:43
 0  313
 പാതി: കവിത, ഹരിലാൽ പുത്തൻപറമ്പിൽ

നെഞ്ചിൽ ഉണങ്ങാത്ത മുറിവാഴം,

നീയെന്നെ ഏകനാക്കുന്നു...

 

അന്ത്യമഴയ്ക്കുമുമ്പേ നീ വരുമെന്ന

ജല്പനങ്ങൾ...

 

ചുവപ്പ് പടർത്തിയ

ചുംബനങ്ങളൊക്കെ വെള്ളാരം

കല്ലുകളിൽ ചിത്രം വരച്ച്

നൊമ്പരപ്പുഴയുടെ ആഴങ്ങളിലേക്ക്  

 

നിന്റെ മൗനങ്ങൾ പൂത്തതെന്റെ

വാക്കിന്റെ തോരാപ്പെയ്ത്തി

ലാണെന്ന്  നീ പറഞ്ഞത്

മറക്കാതെയിന്നും...

 

 നിന്റെ മൗനത്തിൻ 

 വിഷചഷകം ഭുജിക്കേ

നീലവിരാജിതകണ്ഠനാവുന്നു ഞാൻ...

 

ഉടലിലും ഉയിരിലും 

നിയെൻ്റെ പാതിയാവുന്നു...

 

ഹിമദംശമുറയും

തണുപ്പിലെരിയുമഗ്നിയിൽ

രുദ്രതാണ്ഡവതുടി മുഴക്കങ്ങൾ...

 

ഹരിലാൽ പുത്തൻപറമ്പിൽ