വഴിമാറി ഒഴുകിയ പുഴ; കവിത, ടോബി തലയല്‍

Jan 6, 2021 - 12:21
Mar 14, 2023 - 08:43
 0  431
വഴിമാറി ഒഴുകിയ പുഴ; കവിത, ടോബി തലയല്‍

''ഞാന്‍ വരണ്ടുണങ്ങിയപ്പോള്‍
വഴിമാറി ഒഴുകിയ
പുഴയാണ്‌ നീ'',
വര്‍ഷങ്ങളെത്രയോ കൂലംകുത്തിയ
തീരത്തിരുന്ന്‌
കുളിരോളം സ്വപ്‌നംകണ്ട്‌
അയാള്‍ പറഞ്ഞു.

''ഇന്നാ പുഴയുമില്ല
മാറിയൊഴുകാനൊരു വഴിയുമില്ല,''
അവളുടെ മണലൂറ്റിയ വാക്കുകള്‍
കരയിടിഞ്ഞു വീണു.

ഒരു നീര്‍ച്ചാല്‍
മുടന്തി പോകുന്നത്‌ കണ്ട്‌
അയാള്‍ കണ്ണുകള്‍ തുടച്ചു!

 

ടോബി തലയല്‍