നിഴൽ ; കവിത, റോയ് പഞ്ഞിക്കാരൻ

നിഴൽ ; കവിത, റോയ് പഞ്ഞിക്കാരൻ

ണിക്കൊന്ന കൊമ്പത്തെ 

പൂവിൻ ഇതളിൽ നിന്നും വീണ 

നിഴലിനെ ഒന്ന് 

തൊടുവാൻ മോഹിച്ചു.

വർണങ്ങളില്ലാത്ത കറുത്ത നിഴലുകൾ . 

കരഞ്ഞും ചിരിച്ചും 

വെളിച്ചത്തിൽ ഏകയായിപോയ 

നിഴലിനെ ഒന്ന് തൊടുവാൻ

ഒരു നിഴലായി ഞാൻ മാറവെ, 

എവിടെയോ മറഞ്ഞുപോയി 

വെളിച്ചം .

ഒരു പകലിന്റെ ഭാരം പേറി 

നിഴലുകൾ ഒന്നായി മാഞ്ഞുപോയി . 

മറ്റൊരു പ്രഭാതത്തിൽ വീണ്ടും, 

ഇലകളില്ലാത്ത ഒരു മരക്കൊമ്പിന്റെ 

നിഴലിനെ ഒന്ന് തൊടുവാൻ മോഹിച്ചു 

നിൽക്കവേ, വസന്തം വരവായി ചില്ലകളിൽ.

മൗനമായി നിഴലുകൾ

സ്വയം അലിഞ്ഞില്ലാതാവാൻ . 

 

റോയ്,‌ പഞ്ഞിക്കാരൻ