തിന്മയുടെയും മരണത്തിൻ്റെയും മേൽ നന്മ നേടിയ വിജയം : ഉയിർപ്പിന്റെ പ്രത്യാശയിൽ കേരളം 

Apr 5, 2026 - 09:39
 0  6
തിന്മയുടെയും മരണത്തിൻ്റെയും മേൽ നന്മ  നേടിയ വിജയം : ഉയിർപ്പിന്റെ പ്രത്യാശയിൽ കേരളം 

മ്പത് ദിവസത്തെ വലിയ നോമ്പിൻ്റെയും വിശുദ്ധ വാരത്തിൻ്റെയും സമാപ്‌തി കുറിച്ച് കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ ഉയിർപ്പുതിരുനാൾ ആഘോഷങ്ങൾ ഭക്തിസാന്ദ്രമായി നടന്നു . ശനിയാഴ്‌ച അർദ്ധരാത്രി മുതൽ സംസ്ഥാനത്തെ പ്രമുഖ കത്തീഡ്രലുകളിലും ഇടവക ദേവാലയങ്ങളിലും പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളും നടന്നു. തിന്മയുടെയും മരണത്തിൻ്റെയും മേൽ നന്മയും ജീവിതവും നേടിയ വിജയത്തിൻ്റെ പ്രതീകമായി വിശ്വാസികൾ ഈസ്റ്ററിനെ വരവേറ്റു.

പാളയം സെൻ്റ് ജോസഫ് കത്തീഡ്രലിലും പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിലും നടന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ ഉൾപ്പെടെയുള്ള പ്രമുഖ വൈദികശ്രേഷ്ഠർ നേതൃത്വം നൽകി. ലോകസമാധാനത്തിനായും നവീകരണത്തിനായും ബാവ സന്ദേശം നൽകി. എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിലും വരാപ്പുഴ ലത്തീൻ കത്തീഡ്രലിലും നടന്ന ചടങ്ങുകളിൽ ഭക്തിനിർഭരമായ പങ്കാളിത്തമുണ്ടായിരുന്നു. 

മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകളുടെ ആസ്ഥാന ദേവാലയങ്ങളിൽ ഉയിർപ്പിൻ്റെ സന്തോഷം പങ്കുവെച്ച് പ്രത്യേക കുർബാനയും പ്രദക്ഷിണങ്ങളും നടന്നു.

യേശു മരണത്തെ തോല്‍പ്പിച്ച് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മനാളാണ് ഈസ്റ്റര്‍. തിന്‍മയ്ക്കുമേല്‍ നന്‍മ ഉയിര്‍ത്തെഴുന്നേറ്റ ദിനം. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാള്‍.   നോമ്പാചരണത്തിന്റെ പവിത്രതയോടെ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷമാക്കുന്നു.

മുള്‍ക്കിരീടമണിഞ്ഞുള്ള കുരിശേറ്റത്തിന് പിന്നാലെ സ്‌നേഹസന്തോഷങ്ങളുടെ ഉയിര്‍പ്പുണ്ടാവുക തന്നെ  ചെയ്യുമെന്ന ഓര്‍മ്മപ്പെടുത്തലാണ് ഓരോ ഈസ്റ്ററും  .

സ്നേഹത്തിന്റേയും പ്രത്യാശയുടേയും തിരുനാള്‍ കൂടിയാണ് ഈസ്റ്റര്‍. മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്‍റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്ത മഹാത്യാഗത്തിന്‍റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈ ആഹ്‌ളാദ വേളയില്‍ എല്ലാ പ്രിയപ്പെട്ടവര്‍ക്കും സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകള്‍.