മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; നോട്ടീസ് നല്‍കി പ്രതിപക്ഷ കൂട്ടായ്മ

Mar 13, 2026 - 13:25
 0  5
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; നോട്ടീസ് നല്‍കി പ്രതിപക്ഷ കൂട്ടായ്മ

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ കൂട്ടായ്മയുടെ നോട്ടീസ്. ലോക്‌സഭയിലും രാജ്യസഭയിലും പ്രത്യേകം പ്രത്യേകം നോട്ടീസുകളാണ് സമര്‍പ്പിച്ചത്. 130 ലോക്‌സഭാ അംഗങ്ങളും 63 പേര്‍ രാജ്യസഭാംഗങ്ങളും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യ സഖ്യത്തിലെ എല്ലാ കക്ഷികളില്‍ നിന്നുമുള്ള എം പിമാരും എ എ പി എംപിമാരും നോട്ടീസില്‍ ഒപ്പിട്ടിട്ടുണ്ട്.

രാജ്യത്ത് ഇതാദ്യമായാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസ് സഭയില്‍ സമര്‍പ്പിക്കുന്നത്. പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തിരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തല്‍, വന്‍തോതില്‍ വോട്ടര്‍മാരെ അയോഗ്യരാക്കല്‍ എന്നിവയുള്‍പ്പെടെ ഏഴ് ആരോപണങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.

തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തില്‍ (എസ് ഐ ആര്‍) മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന ബി ജെ പിയെ സഹായിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.