ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1,2 തീയതികളിലേക്ക് നീട്ടി നിശ്‌ചയിച്ചു; കൊച്ചി ക്രൗൺ പ്ലാസ ഹോട്ടൽ വേദിയാകും

ഗ്ലോബൽ മലയാളി ഫെസ്റ്റിവൽ 2026 ജനുവരി 1,2 തീയതികളിലേക്ക് നീട്ടിവച്ചതായി സംഘാടകരായ മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ അറിയിച്ചു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിലാണ് ഫെസ്റ്റിവൽ നടക്കുക ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി (സെക്ഷൻ 8) റജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്‍ജിഒയാണ് മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ.
ഇന്ത്യയിൽ നിന്നുള്ളവരടക്കം ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായി ഫെസ്റ്റിവലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ആന്‍ഡ്രൂ പാപ്പച്ചനും മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരിയും അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മീറ്റ് ആണ് ഫെസ്റ്റിവലിലെ പ്രധാന പരിപാടികളിലൊന്ന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോർപ്പറേറ്റ് പ്രതിനിധികൾക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി ബിസിനസുകാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സാങ്കേതികവിദ്യ, വിനോദസഞ്ചാരം, വ്യാപാരം മേഖലകളിലെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സമ്മേളനത്തിൽ വ്യാപാര, ബിസിനസ് പ്രദർശനങ്ങളും നടക്കും.
ഗ്ലോബൽ മലയാളി ടാലന്റ് പ്രസെന്റേഷനും കേരള ഫോക്ക് ആർട്സ് ഫെസ്റ്റിവലും (കേരള നാടോടി കലോത്സവം) ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി
നാടോടികലകളായ കളരിപ്പയറ്റ്, തെയ്യം, ഓട്ടം തുള്ളൽ, പരിചമുട്ടുകളി, മാപ്പിള പാട്ട്, കഥകളി , മോഹിനിയാട്ടം തുടങ്ങിയവ അവതരിപ്പിക്കുന്നതാണ്.
ഇത് ഒരു ഫാമിലി ഫെസ്റ്റിവൽ ആയി മാറ്റാൻ ആഗ്രഹിക്കുന്നുവെന്നും ഇതിനായി കൊച്ചി കായളിലൂടെ ബോട്ടിൽ ഫാമിലി ടൂർ ക്രമീകരിക്കുമെന്നും സംഘാടകർ അറിയിച്ചു .
ഫൈനൽ ഗാല ഡിന്നർ വിനോദപരിപാടികളാൽ സമ്പന്നമായിരിക്കും.
ലോകമെങ്ങുമുള്ള മലയാളികളിലെ ഏറ്റവും മികച്ചവരെ ഗ്ലോബല്‍ മലയാളി രത്‌ന അവാര്‍ഡ് നൽകി ഫെസ്റ്റിവലിൽ അംഗീകരിക്കും.
ഗൾഫിലെ രാജകുടുംബങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ഫിൻലൻഡ് പ്രധാനമന്ത്രി, യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള മലയാളി എംപിമാർ , കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, കേരള മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എംപിമാർ, എം. എൽ. എമാർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു . യു കെ പാർലമെന്റ് അംഗം സോജൻ ജോസഫ് , ദക്ഷിണാഫ്രിക്കൻ പ്രവിശ്യാ പാർലമെന്റ് അംഗം അനിൽ പിള്ള തുടങ്ങി വിദേശ രാജ്യങ്ങളിൽ നിന്നുള്ള മലയാളി രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെയും പ്രതീക്ഷിക്കുന്നു.
ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്നും ലോകമെമ്പാടുമുള്ള മലയാളികളും ഈ രണ്ട് ദിവസത്തെ ഫെസ്റ്റിവലിൽ പങ്കെടുക്കണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നതായും മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ നേതൃത്വം അറിയിച്ചു.
വിവരങ്ങൾക്ക് 01.2014013955 എന്ന ഫോൺ നമ്പറിലോ 966.559994863 എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
[email protected]