-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ
ക്രിസ്തുവിന്റെ സുവിശേഷത്തോട് പരമാവധി വിശ്വസ്തത
പുലർത്തുകയും അത് മറ്റുള്ളവരെ അറിയിക്കുകയുമാണ് സഭയുടെ
ദൗത്യം. മനുഷ്യ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ
സുവിശേഷത്തിന്റെ പ്രസക്തി വ്യക്തമാക്കി കാണിക്കുവാൻ സഭയ്ക്ക്
ബാധ്യതയുണ്ട്. എന്നാൽ കാലചക്രം തിരിയുന്നത് പ്രശ്നാകുലമായ
ലോകത്തിലാണ്. പ്രശ്നങ്ങൾ നിറഞ്ഞതാണല്ലോ മനുഷ്യ ജീവിതം. ഈ
പശ്ചാത്തലത്തിലാണ് സുവിശേഷവും ബൈബിൾ
കോൺഫറൻസുകളും ഫാമിലി കോൺഫറൻസുകളും
നടത്തപ്പെടുന്നത്.
ആനുകാലിക പ്രശ്നങ്ങൾ വിശകലനം ചെയ്ത്
സുവിശേഷ തത്വങ്ങളുടെ വെളിച്ചത്തിൽ മാർഗ്ഗനിർദ്ദേശം നൽകുകയും
ചെയ്യുന്നത് സഭയുടെ കടമയുമാണ്.
ഈ പശ്ചാത്തലത്തിലാണ് 2026-ലെ ഫാമിലി & യൂത്ത്
കോൺഫറൻസിന്റെ ആദ്യ യോഗം ന്യൂ ജേഴ്‌സി മിഡ്‌ലൻഡ് പാർക്ക്
സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ
21-നു നടന്നത്. സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത
അദ്ധ്യക്ഷത വഹിച്ചു.
എല്ലാ വർഷവും കോൺഫറൻസുകൾ വേണമോ എന്ന കാര്യവും യോഗ
ത്തിൽ ഉയർന്നുവന്നു. എന്നാൽ യുവജനങ്ങളുടെ പങ്കാളിത്തം കൂടിവരുന്നു
എന്ന ഒറ്റ ചിന്തയുടെ അടിസ്ഥാനത്തിൽ, വേണം എന്ന ചിന്തയായിരുന്നു
പങ്കെടുത്ത എല്ലാവര്ക്കും.
പിന്നെ ഉണ്ടായിരുന്നത് എന്ന്, എപ്പോൾ വേണം എന്ന ചിന്ത ആയിരുന്നു.
മുമ്പ് വിജയകരമായി നടത്തിയ പല റിസോർട്ടുകളും ഭദ്രാസനത്തിന്റെ
സ്വന്തം റിട്രീറ്റ് സെന്ററും പരിഗണിച്ചു. വിവിധ സൗകര്യങ്ങൾ, ഭക്ഷണ
ക്രമീകരണങ്ങൾ, സാമ്പത്തിക വശങ്ങൾ എന്നിവ കണക്കിലെടുത്ത്
ലാങ്കസ്റ്ററിലെ വിൻധം റിസോര്ട് അടുത്ത കോൺഫറസിന്റെ വേദിയായി
തെരഞ്ഞെടുത്തു. കോൺഫറൻസ് തീയതി പിന്നീട് നിശ്ചയിക്കും,
2026-ലെ കോൺഫറൻസിന്റെ കോർഡിനേറ്റർ ഫാ. അലക്സ് കെ. ജോയി
സ്വാഗതം ആശംസിച്ചു.
2025 കോൺഫറൻസിന്റെ അവലോകനം ഫാ.
അബു പീറ്റർ (മുൻ കോർഡിനേറ്റർ) നടത്തി.
ജോൺ താമരവേലിൽ (2025 ട്രഷറർ) ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജെയ്‌സൺ തോമസ്
(സെക്രട്ടറി) റിപ്പോർട്ട് അവതരിപ്പിച്ചു.
2026 കോർ ടീമിൽ ഫാ. അലക്സ്
കെ. ജോയി (കോർഡിനേറ്റർ), ജെയ്‌സൺ തോമസ് (സെക്രട്ടറി), ജോൺ
താമരവേലിൽ (ട്രഷറർ),
റിങ്കിൾ ബിജു (ജോയിന്റ് സെക്രട്ടറി), ആശാ
ജോർജ് (ജോയിന്റ് ട്രഷറർ), റെബേക്ക പോത്തൻ (സുവനീർ എഡിറ്റർ )
എന്നിവർ അംഗങ്ങളാണ്. കോൺഫറൻസിന്റെ സുഗമമായ
പ്രവർത്തനത്തിന് വിവിധ സബ് കമ്മിറ്റികൾ വരും ദിവസങ്ങളിൽ
രൂപീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.
ഡോ. വർഗീസ് ഡാനിയലും ചർച്ചകളിൽ സജീവമായിരുന്നു.
സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ
കോൺഫറൻസിന്റെ ആദ്യ മീറ്റിംഗിനു സമാപനമായി. ഭാരവാഹികൾ
മലങ്കര ഓർത്തഡോൿസ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ
മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുമായും ആശയവിനിമയം
നടത്തി.