ദീപാവലിക്ക് ഔദ്യോഗികമായി സംസ്ഥാന വ്യാപക അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ യുഎസ് സംസ്ഥാനമായി കാലിഫോർണിയ ചൊവ്വാഴ്ച മാറി. ഗവർണർ ഗാവിൻ ന്യൂസോം ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ ബിൽ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.
ഈ നിയമപ്രകാരം, സംസ്ഥാന ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി എടുക്കാൻ കഴിയും, കൂടാതെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അവധി എടുക്കുന്നതിന് ഇളവ് ലഭിക്കും.
പെൻസിൽവാനിയയായിരുന്നു 2024ൽ ദീപാവലിക്ക് സംസ്ഥാന വ്യാപകമായി അവധി നൽകിയ ആദ്യ യുഎസ് സംസ്ഥാനം. അടുത്ത സംസ്ഥാനം കണക്റ്റിക്കട്ടായിരുന്നു.