ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ നിർത്തിവച്ചു

Oct 18, 2025 - 20:30
 0  4
ധാക്ക വിമാനത്താവളത്തിൽ തീപിടിത്തം; സർവീസുകൾ നിർത്തിവച്ചു

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

വിമാനത്താവളത്തിലെ കാർഗോ മേഖലയിലാണ് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികാരികൾ അറിയിച്ചു. വിവിധ എമർജൻസി ഏജൻസികളും അഗ്നിശമന സേനയും സ്ഥലത്ത് പ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, എന്നാൽ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.