ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ ജഗ്ദീപ് ധൻകറും

രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10.10 ന് പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുതിർന്ന നേതാക്കൾക്കുമൊപ്പം മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറും സത്യപ്രതിജ്‌ഞാ ചടങ്ങിനെത്തിയിരുന്നു.അപ്രതീക്ഷിത രാജിയ്ക്ക് ശേഷം ജഗ്ദീപ് ധൻകർ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നി എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു
തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ (ആർഎസ്‌എസ്) ആഴത്തിൽ വേരുകളുള്ളതുമായ 67 കാരനായ രാധാകൃഷ്ണൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടി വിജയിച്ചു. അദ്ദേഹത്തിന്റെ എതിരാളിയായ പ്രതിപക്ഷ ഇന്ത്യ ബ്ലോക്ക് നോമിനിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ബി സുദർശൻ റെഡ്ഡി 300 വോട്ടുകൾ നേടി.
ബിജെപി നയിക്കുന്ന എൻഡിഎയുടെ സംഖ്യാബലം കണക്കിലെടുക്കുമ്പോൾ രാധാകൃഷ്ണന്റെ വിജയം പ്രതീക്ഷിച്ചതായിരുന്നു. 427 എംപിമാരാണ് കടലാസിൽ ഉണ്ടായിരുന്നത്. വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ 11 എംപിമാരുടെയും നിരവധി ചെറിയ പാർട്ടികളുടെയും പിന്തുണ കൂടി ലഭിച്ചതോടെ എൻഡിഎയ്ക്ക് 377 എന്ന പകുതിയോളം സീറ്റ് എളുപ്പത്തിൽ ലഭിച്ചു. അദ്ദേഹത്തിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തതിന്റെ സൂചനകളും ഉണ്ടായിരുന്നു