ഇന്ത്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

Oct 31, 2025 - 18:33
 0  4
ഇന്ത്യയും അമേരിക്കയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

ന്യൂയോർക്ക്: ഇന്ത്യയും അമേരിക്കയും പത്ത് വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. അമേരിക്കയുടെ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്താണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചതെന്നും പീറ്റ് ഹെഗ്‌സെത്ത് വിശദികരിച്ചു.

കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തെ സുഗമമായി മുന്നോട്ട് കൊണ്ടുപോകും. പ്രാദേശിക സ്ഥിരതയ്ക്കുള്ള മൂലക്കലാണ് കരാർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനം, വിവരങ്ങൾ പങ്കുവെയ്ക്കൽ, സാങ്കേതിക സഹകരണം എന്നിവ വർധിപ്പിക്കും. -പീറ്റ് ഹെഗ്‌സെത്ത് എക്‌സിൽ കുറിച്ചു. മുമ്പില്ലാത്ത തരത്തിൽ ഇന്ത്യ-അമേരിക്ക പ്രതിരോധ ബന്ധം ഇപ്പോൾ ശക്തമാണെന്നും അദ്ദേഹം കൂട്ടിചേർത്തു