ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര; നിയമസഭയിൽ മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം

Oct 9, 2025 - 18:25
 0  5
ക‍്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര; നിയമസഭയിൽ മന്ത്രി  ഗണേഷ് കുമാറിന്റെ പ്രഖ്യാപനം
തിരുവനന്തപുരം: ക‍്യാൻസർ രോഗികള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സമ്ബൂർണ സൗജന‍്യ യാത്ര അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയില്‍ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് മുതല്‍ താഴോട്ടുള്ള കെഎസ്‌ആർടിസി ബസുകളിലായിരിക്കും സൗജന‍്യ യാത്ര അനുവദിക്കുന്നത്.
 
ഇക്കാര‍്യത്തില്‍ കെഎസ്‌ആർടിസി ഡയറക്റ്റർ ബോർഡ് വ‍്യാഴാഴ്ചയോടെ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കാന്‍സര്‍ ചികിത്സയ്‌ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്‌ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുന്നത്.