കുടുംബജീവിതം തകർത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്

Jan 3, 2026 - 12:20
 0  7
കുടുംബജീവിതം തകർത്തു'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിക്കാരിയുടെ ഭർത്താവ്

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്. പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുകയാണ്. കുടുംബജീവിതം തകർത്തുവെന്നാണ് രാഹുലിനെതിരായ പുതിയ പരാതി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിക്കാരിയുടെ ഭർത്താവ് പരാതി നൽകി.

 ബിഎൻഎസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നത്. തൻ്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ പരാതിക്കാരിയെ വശീകരിക്കുകയാരുന്നുവെന്നും പരാതിയിൽ പറയുന്നു.

തനിക്ക് വലിയ മാനനഷ്ടം ഉണ്ടായെന്നും വിവാഹിതയാണെന്നറിഞ്ഞിട്ടും തൻ്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്നും ഇയാൾ പറയുന്നു. താനും പരാതിക്കാരിയും തമ്മിലുള്ള പ്രശ്നം തീർക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം. അത്തരത്തിൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ എന്തുകൊണ്ട് തന്നെ രാഹുൽ ബന്ധപ്പെട്ടില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. 4