അഖിൽ മാരാർ ട്വന്റി 20 വിട്ടു

Jul 28, 2026 - 05:20
 0  2
അഖിൽ മാരാർ ട്വന്റി 20 വിട്ടു

കൊച്ചി; സംവിധായകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. സാബു എം ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്ന് അഖിൽ മാരാർ അറിയിച്ചു.

 തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ് അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.