നടിയെ ആക്രമിച്ച കേസ്: ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി
എറണാകുളം : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി.അഞ്ചാം പ്രതി വടിവാൾ സലീമും ആറാം പ്രതി പ്രദീപും ആണ് അപ്പീൽ നൽകിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി റദ്ദാക്കണം എന്ന് അപ്പീലിൽ ആവശ്യം. വിചാരണ കോടതി ശിക്ഷ വിധിച്ചത് മതിയായ തെളിവുകൾ ഇല്ലാതെയാണ്ന്നാണ് അപ്പീലിൽ പറയുന്നത്.