ഇന്ന് അത്തം; തിരുവോണത്തിന് ഇനി പത്തു നാൾ

ഇന്ന് അത്തം... കേരളക്കര കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പതിനൊന്ന് ദിവസം മാത്രം.
പൊന്നോണത്തിനെ വരവേറ്റുകൊണ്ട് ഇന്ന് മുതൽ വീട്ടുമുറ്റങ്ങളിൽ പൂക്കളമുയരും. മലയാളികൾക്ക് ഇനി ഉത്സവ രാവുകൾ. കേരളീയരുടെ മഹാബലി തമ്പുരാന് നാടൊട്ടാകെ വരവേൽപ്പേകി കൊണ്ടാണ് മലയാളികൾ ഓണം കൊണ്ടാടുന്നത്.
ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണം തന്നെയാണ്. തിരുവോണ ദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതലുള്ള ഒരുക്കങ്ങൾ. പൊന്നിൻ ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂക്കളം.