പുനർജനി പദ്ധതി; വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്ത് വിജിലൻസ്
തിരുവനന്തപുരം: പുനർജനിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. പുനർജ്ജനി പദ്ധതിയുടെ വിദേശ ഫണ്ട് സമാഹരണത്തിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് വിജിലൻസിന്റെ ശുപാർശ. ശുപാർശ അടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ഒരു വർഷം മുൻപ് മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി തേടി പിന്നീട് വിദേശത്ത് പോയി പണം സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടുകളിലേക്ക് എത്തിച്ചതും വഴി എഫ്.സി.ആർ.എ (FCRA) നിയമം ലംഘിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2010-ലെ എഫ്.സി.ആർ.എ നിയമത്തിലെ സെക്ഷൻ 3 (2) (എ) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസ് ആവശ്യപ്പെടുന്നത്. കൂടാതെ, നിയമസഭാ ചട്ടങ്ങളിലെ റൂൾ 41 പ്രകാരം ഒരു എംഎൽഎ എന്ന നിലയിൽ നടത്തിയ നിയമലംഘനങ്ങൾക്കെതിരെ സ്പീക്കർ ഉചിതമായ നടപടിയെടുക്കണമെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിരിക്കുന്നു.