വാല്‍പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

Apr 17, 2026 - 17:23
 0  5
വാല്‍പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 9 മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ  വാഹനാപകടത്തില്‍ മലയാളികളായ ഒമ്പത് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പാങ് പാറമ്മല്‍ ജി എല്‍ പി സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ അധ്യാപകരും ജീവനക്കാരും ഇവരുടെ കുട്ടികളും മറ്റും സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറുള്‍പ്പെടെയുള്ളവരാണ് മരിച്ചത്.

അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ് (45), റുഖിയ (39), ഷക്കീല (37), നൗഷാദ് (39), ഹിഷാം (12), ഷഹദീന്‍ (11), മസ്‌നിന്‍ (10), ഡ്രൈവര്‍ മുഹമ്മദ് ഫാസിത് (21) എന്നിവരാണ് അപകടത്തില്‍ പെട്ടത്. പരുക്കേറ്റവരെ പൊള്ളാച്ചിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഡ്രൈവര്‍ ഫാസിതിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയത്.