മകളുടെ വരനൊപ്പം നാടുവിട്ട് വൈറലായ യുവതി പുതിയ ഭർത്താവിന്റെ സഹോദരനൊപ്പം നാടുവിട്ടതായി പരാതി
മകളുടെ വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനൊപ്പം ഒളിച്ചോടി വാർത്തകളിൽ ഇടംപിടിച്ച അലിഗഡ് സ്വദേശിനി ഇപ്പോൾ ഭർത്താവിന്റെ സഹോദരനൊപ്പം പോയതായി പരാതി. ബിഹാറിലെ സീതാമർഹിയിൽ താമസിക്കവെയാണ് നാടകീയമായ ഈ പുത്തൻ സംഭവം
അലിഗഡ് സ്വദേശിനിയായ സപ്നാ ദേവി എന്ന സ്ത്രീയാണ് വീണ്ടും വിവാദങ്ങളിൽ നിറയുന്നത്. 2025 ഏപ്രിലിൽ, മകളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരനായ രാഹുലിനൊപ്പം ഇവർ ഒളിച്ചോടിയിരുന്നു.
അന്ന് മകളുടെ വിവാഹത്തിനായി കരുതിയിരുന്ന പണവും സ്വർണവുമായാണ് ഇവർ കടന്നുകളഞ്ഞത്. തുടർന്ന് ബിഹാറിലെ സീതാമർഹിയിൽ ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഇപ്പോൾ രാഹുൽ തന്നെ പോലീസിൽ പരാതിയുമായി എത്തിയിരിക്കുകയാണ്. ഫെബ്രുവരി 6ന് രാഹുൽ ജോലിക്ക് പോയ സമയത്ത് സപ്ന തന്റെ സഹോദരനൊപ്പം ഒളിച്ചോടിയെന്നാണ് രാഹുലിന്റെ ആരോപണം.
വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വർണവും ഇവർ കൊണ്ടുപോയെന്നും രാഹുൽ പരാതിയിൽ പറയുന്നു.