വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്‌നറും ഭാര്യയും മരിച്ച നിലയില്‍
വിഖ്യാത ഹോളിവുഡ് ചലച്ചിത്രകാരൻ റോബ് റെയ്നനറും(78) ഭാര്യ മിഷേലും(68) വീട്ടില്‍ മരിച്ച നിലയില്‍. ലോസ് ഏഞ്ചല്‍സിലെ വീട്ടിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹാരി മെറ്റ് സാലി, ദ പ്രിൻസസ് ബ്രൈഡ്, ഫ്യൂ ഗുഡ് മെൻ തുടങ്ങിയ ക്ലാസിക്കുകള്‍ റെയ്നർ ആണ് സംവിധാനം ചെയ്തത്.
റെയ്നനർക്കും മിഷേലിനും ജേക്ക്(34), നിക്ക് (32), റോമി (28) എന്നിങ്ങനെ മൂന്ന് മക്കളാണ്. ന്യൂ യോർക്ക് പോസ്റ്റ് റിപ്പോർട്ട് പ്രകാരം, കൊലപാതകത്തിന് പിന്നില്‍ ദമ്ബതികളുടെ രണ്ടാമത്തെ മകൻ നിക്ക് റെയ്‌നർ ആണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍, അന്വേഷണം സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല.
തിരക്കഥാകൃത്തായ നിക്ക് റെയ്‌നർ, മയക്കുമരുന്നിന് അടിമയാണെന്നും ഭവനരഹിതനാണെന്നും പരസ്യമായി പറഞ്ഞിട്ടുണ്ട്.
"മെയിനില്‍ എനിക്ക് വീടില്ലായിരുന്നു. ന്യൂജേഴ്‌സിയില്‍ എനിക്ക് വീടില്ലായിരുന്നു. ടെക്സസില്‍ എനിക്ക് വീടില്ലായിരുന്നു. ഞാൻ രാത്രികള്‍ തെരുവില്‍ ചെലവഴിച്ചു. ആഴ്ചകളോളം തെരുവില്‍ കഴിഞ്ഞു. അത് രസകരമായിരുന്നില്ല," 2016 ല്‍ പീപ്പിളിനോട് നിക്ക് പറഞ്ഞ വാക്കുകളാണിത്.
പീപ്പിള്‍ മാഗസിൻ റിപ്പോർട്ട് പ്രകാരം, മകള്‍ റോമിയാണ് ദമ്ബതികളെ ലോസ് ഏഞ്ചല്‍സിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോസ് ഏഞ്ചല്‍സ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ റോബറി-ഹോമിസൈഡ് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. കത്തി ഉപയോഗിച്ച് ഇരുവരേയും കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ഡിറ്റക്ടീവുകളുടെ പ്രാഥമിക നിഗമനം.