അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് പ്രസിഡൻ്റ് ഹിഗ്ഗിൻസ്

Aug 13, 2025 - 20:11
 0  6
അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച്  പ്രസിഡൻ്റ് ഹിഗ്ഗിൻസ്

ഡബ്ലിൻ: അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് അയർലൻഡ് പ്രസിഡൻ്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. ഇത്തരം ആക്രമണങ്ങൾ അതിനീചവും രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ അയർലൻഡിന് നൽകിയ അളവറ്റ സംഭാവനകൾക്ക് നന്ദി പറഞ്ഞ പ്രസിഡൻ്റ് ഇന്ത്യക്കാരുമായുള്ള ബന്ധം വളരെ വലുതാണെന്നും ഓർമ്മിപ്പിച്ചു.

അടുത്തിടെയായി അയർലൻഡിൽ ഇന്ത്യക്കാതിരെ വംശീയ ആക്രമണങ്ങൾ കൂടി വരുന്ന പശ്ചാത്തലത്തിലാണ് അയർലൻഡ് പ്രസിഡന്‍റിൻ്റെ പ്രതികരണം. ഇന്ത്യക്കാർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച ഹിഗ്ഗിൻസ്, ഇത് രാജ്യത്തിന് നാണക്കേടാണെന്നും പറഞ്ഞു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. ഓൺലൈൻ ഇടങ്ങളിലും ഇത് ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.