തൃശൂർ പൂരം തിങ്കളാഴ്ച കൊടിയേറും; പൂരം 26 ന്

Apr 19, 2026 - 11:27
 0  3
തൃശൂർ പൂരം തിങ്കളാഴ്ച കൊടിയേറും;   പൂരം 26 ന്

തൃശൂർ:  തൃശൂർ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും. പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും തിങ്കളാഴ്ച കൊടിയേറും.

തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30 ഇടയ്ക്കാണു കൊടിയേറ്റം. 26നാണ് തൃശൂർ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനത്തിനു 24ന് തുടക്കമാകും.

കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളിൽ പല സമയങ്ങലായി കൊടിയേറ്റ് നടക്കും.