വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം 14 ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍

Mar 13, 2026 - 19:50
Mar 14, 2026 - 07:02
 0  8
വന്യജീവി ആക്രമണം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായം 14 ലക്ഷം രൂപയായി  വര്‍ധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായ തുക വര്‍ധിപ്പിച്ച് സര്‍ക്കാര്‍. 14 ലക്ഷം രൂപയായാണ് സഹായത്തുക ഉയര്‍ത്തിയിരിക്കുന്നത്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന ഒരാളുടെ കുടുംബത്തിന് നിലവില്‍ ലഭിക്കുന്നത് 10 ലക്ഷം രൂപയാണ്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടുത്തിടെ ഉണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനമാണ് ഇത്. പട്ടയങ്ങളില്‍ പതിപ്പിച്ചുനല്‍കിയ സ്ഥലങ്ങളില്‍ വീടുവെയ്ക്കാനും കൃഷി ആവശ്യങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇനി മുതല്‍ അത്തരം ഭൂമിയില്‍ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്താം എന്നാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

സിനിമാ നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.