വയനാട് : കവിത

വയനാട് : കവിത
റോയി പഞ്ഞിക്കാരൻ 
മുട്ടിയിരുമ്മി 
പാറക്കൂട്ടം 
തട്ടീം മുട്ടീം 
താഴോട്ട്. 
ഊട്ടിയുറപ്പിച്ച 
സ്വപ്‌നങ്ങൾ 
കാട്ടിലെറിഞ്ഞ 
കൂട്ടങ്ങൾ! 
വിലാപമുയർന്ന 
വയനാടേ 
തൂകാനിത്തിരി 
കണ്ണീരില്ല.
വയ്യ നാടേ 
വയനാടേ!