യൗവനം : കവിത, റോയ് പഞ്ഞിക്കാരൻ

പ്രതീക്ഷകൾ
സ്വർഗത്ത് വസിക്കുന്ന
യൗവ്വനകാലം .
അതിലെ റോസാപ്പൂക്കളുടെ സുഗന്ധം
ഭൂമിയിൽ സ്വപ്‌നങ്ങൾ സൃഷ്ടിക്കുന്നു .
അനുഭൂതിയുടെ
സുഗന്ധം .
സൗമ്യവും വിശാലവുമായ
ഒരനുഭൂതി അവ നമുക്ക് പ്രദാനം ചെയ്യുന്നു .
വ്യക്തമായ ഒരു സ്വപ്നത്തിലേക്ക്
നമ്മെ നയിക്കുന്നു .
പിന്നീടവ ഒരു കോമാളിയായി
ആകാശത്തിലൂടെ പറക്കുന്നു . ആകാശ നിരീക്ഷകനെപോലെ
ഭൂമിയിൽ നാം.
കയ്യെത്തും ദൂരത്തു
മേഘത്തുണ്ടുകൾ!
അതിനും മുകളിൽ വിളറിയ ആകാശം .
ആകാശത്തിലെ കാറ്റ്
എന്നന്നേക്കുമായി
യൗവനത്തിലെ പ്രതീക്ഷകളുടെ
കോമാളിയുമായി
പറന്നകലുന്നു !