മുനമ്പം ഭൂമി വഖഫല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

Oct 10, 2025 - 10:15
 0  10
മുനമ്പം ഭൂമി വഖഫല്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

മുനമ്പത്തെ ഭൂമി വഖഫല്ലെന്ന ഉത്തരവുമായി ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിൻമേലാണ് കോടതി ഉത്തരവ്. ഭൂമി ഫറൂഖ് കോളേജിന് ദാനമായി കിട്ടിയതാണെന്ന വാദം നിലനില്‍ക്കും. 1950 ലെ ഉടമ്പടി കരാർ ദൈവത്തിനുള്ള സ്ഥിരമായ സമര്‍പ്പണമായിരുന്നില്ല. ഫറൂഖ് കോളേജിന് നല്‍കിയ ഗിഫ്റ്റ് എഗ്രിമെന്‍റ് മാത്രമാണ്. വഖഫ് ആക്ടിലെ ഏതെങ്കിലും നിയമത്തിന്‍റെ കീഴില്‍ അത് വരില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതേസമയം മുനമ്പം ഭൂമി തർക്കത്തിൽ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായർ കമ്മീഷനായജുഡീഷ്യല്‍ കമ്മീഷൻ്റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള വഖഫ് സംരക്ഷണ വേദിയാണ് സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാൽ കക്ഷികൾക്ക് ഇത്തരത്തിലുള്ള ഹർജി നൽകാൻ അധികാരമില്ലെന്നാണ് സർക്കാർ അപ്പീൽ ഹർജിയിൽ വ്യക്തമാക്കിയത്.

മുനമ്പത്ത് 600ഓളം കുടുംബങ്ങള്‍ സ്വന്തം ഭൂമിക്കു വേണ്ടി കാലങ്ങളായി സമരത്തിലാണ് . കരമടയ്ക്കാനോ അവയുടെ ക്രയവിക്രയം നടത്താനോ കഴിയാത്ത സാഹചര്യത്തിലാണ് അവർ സമരത്തിത്തിലേക്ക്ഇറങ്ങിയത്. 2022 ജനുവരി 13ന് വഖഫ് ബോര്‍ഡ് കൊച്ചി തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു നോട്ടീസ് ആണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. ഇത്രയും കുടുംബങ്ങള്‍ താമസിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ളതാണെന്നും വ്യക്തിപരമായ അവകാശങ്ങള്‍ താമസക്കാര്‍ക്ക് ഇല്ലെന്നുമാണ് വഖഫ് ബോര്‍ഡ് റവന്യൂ വകുപ്പിനെ അറിയിച്ചത്.