ട്രംപിന് നിരാശ; സമാധാന നൊബേൽ മരിയ കൊറിന മച്ചാഡോയ്ക്ക്

Oct 10, 2025 - 10:22
 0  16
ട്രംപിന്  നിരാശ;  സമാധാന  നൊബേൽ മരിയ കൊറിന മച്ചാഡോയ്ക്ക്

2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വലയുടെ പ്രതിപക്ഷ നേതാവാണ് മരിയ കൊറീന മചാഡോ. രാജ്യത്തെ ജനാധിപത്യ പോരാട്ടമാണ് മരിയയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ യോർഗൻ വാറ്റ്ൻ ഫ്രൈഡ്നെസ് ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

 വെനസ്വേലയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുന്നണി പോരാളിയാണ് മരിയ. വെനസ്വേലൻ സമൂഹത്തെ സൈനികവൽക്കരിക്കാനുള്ള നീക്കത്തെ അവർ ശക്തമായി എതിർത്തുവെന്നും ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റങ്ങളെ നിരന്തരം പിന്തുണച്ചുവെന്നും അക്കാദമി അഭിപ്രായപ്പെട്ടു.

നൊബേൽ പുരസ്കാരം ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.