വിജയ് ദേവരകൊണ്ട- രശ്മിക വിവാഹം ഉദയ്പൂർ കൊട്ടാരത്തിൽ: വിവാഹ തീയതി പുറത്ത്
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാഹ തീയതിയെയും വേദിയെയും കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഫെബ്രുവരി 26-നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു പ്രശസ്തമായ കൊട്ടാരമായിരിക്കും ഈ താരവിവാഹത്തിന് വേദിയാവുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ഒരു ഇന്റിമേറ്റ് വെഡ്ഡിംഗ് ആയിരിക്കും ഇതെന്നാണ് സൂചന.