ബോംബ് ഭീഷണി; 238 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഉയർന്ന ഇൻഡിഗോവിമാനം തിരിച്ചിറക്കി

Jan 18, 2026 - 20:04
Jan 18, 2026 - 20:07
 0  3
ബോംബ് ഭീഷണി; 238 യാത്രക്കാരുമായി ഡൽഹിയിൽ നിന്ന് ഉയർന്ന  ഇൻഡിഗോവിമാനം തിരിച്ചിറക്കി
ഞായറാഴ്ച ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് 238 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് ലക്നൗവിൽ അടിയന്തരമായി ഇറക്കി.6E-6650 എന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.വിമാനത്തിലെ ടൊയ്ലെറ്റിൽ ഒരു ടിഷ്യൂ പേപ്പറിൽ കൈ കൊണ്ടെഴുതിയ നിലയിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. ഇതാണ് പരിഭ്രാന്തിക്ക് കാരണമായതെന്ന് എസിപി രജനീഷ് വർമ്മ അറിയിച്ചു.
ഡൽഹിയിൽ നിന്ന് ബാഗ്‌ഡോഗ്രയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ സന്ദേശം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു.
222 മുതിർന്നവരും 8 കുട്ടികളും ഉൾപ്പെടെ 230 യാത്രക്കാരും 2 പൈലറ്റുമാരും 5 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലക്നൗ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയ വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റി. ബോംബ് ഡിസ്പോസൽ സ്ക്വാഡും സിഐഎസ്എഫ് (CISF) സംഘവും യാത്രക്കാരെ എല്ലാവരെയും പുറത്തിറക്കി വിമാനത്തിൽ വിശദമായ പരിശോധന നടത്തി.
ഞായറാഴ്ച രാവിലെ 8:46 ഓടെയാണ് എയർ ട്രാഫിക് കൺട്രോളിൽ നിന്ന് വിമാനത്തിന് ബോംബ് ഭീഷണിയുള്ളതായി അധികൃതർക്ക് വിവരം ലഭിച്ചത്. തുടർന്ന് 9:17 ഓടെ വിമാനം സുരക്ഷിതമായി ലക്നൗവിൽ ലാൻഡ് ചെയ്യുകയായിരുന്നു.