കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

Jan 13, 2026 - 19:54
 0  5
കരൂർ ദുരന്തം; വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിലെ അന്വേഷണത്തിന്റെ ഭാഗമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ജനുവരി 19 ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജയ്ക്ക് സിബിഐ നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

സെപ്റ്റംബര്‍ 27 നായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി ദുരന്തത്തില്‍ കലാശിച്ചത്. ആദ്യ ദിവസം 38 പേരാണ് മരിച്ചത്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ച ചികിത്സയിലുണ്ടായിരുന്ന മൂന്നു പേര്‍ കൂടി മരിച്ചു. ഇതോടെ 41 പേരുടെ മരണം സ്ഥിരീകരിച്ചു. ദുരിതബാധിതരായ കുടുംബങ്ങളെ ചെന്നൈയിലേക്ക് വിളിപ്പിച്ച് നേരിൽ കണ്ട വിജയ് മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയിരുന്നു.