കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ വിജയ്‍യുടെ ടിവികെ; കൊച്ചിയില്‍ യോഗം ചേര്‍ന്നു

Dec 22, 2025 - 11:11
 0  4
കേരളത്തിലും പ്രവർത്തനം വ്യാപിപ്പിക്കാൻ വിജയ്‍യുടെ ടിവികെ; കൊച്ചിയില്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: കേരളത്തിലും സജീവമാകാന്‍ നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴ്നാട് വെട്രി കഴകം (ടിവികെ). വിജയ് ആരാധക കൂട്ടായ്മയുടെ 14 ജില്ലകളിലെയും നേതാക്കൾ ഇന്നലെ കൊച്ചിയിൽ യോഗം ചേർന്നു. ടിവികെയുടെ കേരള ഘടനം പ്രഖ്യാപനത്തിനും പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുമായാണ് യോഗം ചേർന്നത്.

 കേരളത്തിലെ സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിക്കാൻ നീക്കം നടക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ടിവികെ സംഘടിപ്പിക്കുന്ന സമത്വ ക്രിസ്മസ് ആഘോഷം ഇന്ന് മഹാബലിപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടക്കും.

ജനനായകൻ എന്ന സിനിമയ്ക്ക് ശേഷം പൂർണമായും രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ചിത്രം 2026 ജനുവരിയിൽ പൊങ്കൽ റിലീസായി തിയറ്ററുകളിൽ എത്തും. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി, മമിത ബൈജു, മോനിഷ ബ്ലെസി, വരലക്ഷ്മി ശരത്കുമാർ തുടങ്ങി വലിയ താരനിരയും ജനനായകനിലുണ്ട്.