ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Dec 22, 2025 - 11:18
 0  5
ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. നടന് അനുകൂലമായാണ് ഇന്നലെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി ഉപയോഗിച്ചുവെന്നായിരുന്നു കേസ്. ലഹരി പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് ഡാൻസാഫ് സംഘം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയത്.

ഇതിനിടെയാണ് ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിരുന്നു. ഇതിനുശേഷം താരത്തെ നോട്ടീസ് നൽകി വിളിപ്പിക്കുകയും കേസെടുക്കുകയും ചെയ്തു. ഷൈൻ ടോം ചാക്കോയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് അന്ന് ഷൈനിനെതിരെ ചുമത്തിയിരുന്നത്.

ഷൈനിനെ അറസ്റ്റ് ചെയ്തശേഷം ജാമ്യത്തിൽ വിട്ടുവെന്നാണ് അന്ന് എസിപി അറിയിച്ചിരുന്നത്. ഈ കേസിലാണിപ്പോൾ പോലീസിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈൻ ടോം ചാക്കോയ്ക്ക് ബന്ധമില്ലെന്ന് മുമ്പ് എക്സൈസ് വ്യക്തമാക്കിയിരുന്നു