സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു: നിങ്ങൾക്ക് എന്നെ എന്തും ചെയ്യാം, എന്റെ പാർട്ടിക്കാരെ തൊടരുത്; വിജയ്

Sep 30, 2025 - 11:07
 0  36
സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു: നിങ്ങൾക്ക് എന്നെ എന്തും ചെയ്യാം, എന്റെ പാർട്ടിക്കാരെ തൊടരുത്; വിജയ്

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴക (ടിവികെ) ത്തിൻ്റെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ ആദ്യ പ്രതികരണവുമായി പാർട്ടി അധ്യക്ഷനും നടനുമായ വിജയ് . തന്റെ ജീവിതത്തിൽ ഇതുപോലൊരു വേദനാജനകമായ സാഹചര്യം നേരിട്ടിട്ടില്ലെന്ന് വിജയ് പറഞ്ഞു. ദുരന്തത്തിൽ ജീവനുകൾ നഷ്ടപ്പെട്ടതിൽ അനുശോചനമറിയിച്ച വിജയ് സംഭവത്തിന് പിന്നിലെ സത്യാവസ്ഥ ഉടൻ പുറത്തുവരുമെന്നും വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അഞ്ചുമിനിറ്റോളം വരുന്ന വീഡിയോ സന്ദേശത്തിലാണ് വിജയ്‍യുടെ പ്രതികരണം.

"എന്റെ ജീവിതത്തിൽ ഇത്രയും വേദനാജനകമായ ഒരു സാഹചര്യം നേരിട്ടിട്ടില്ല. ഇത് ശരിക്കും വേദനാജനകമാണ്. എന്നോടുള്ള വിശ്വാസവും സ്നേഹവും കൊണ്ടാണ് ആളുകൾ ആ സ്ഥലത്ത് തടിച്ചുകൂടിയത്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ പോലീസ് വകുപ്പിനോട് ആവശ്യപ്പെടും. ഇത്തരമൊരു നിർഭാഗ്യകരമായ സംഭവം ഉണ്ടായി, ജീവനുകൾ നഷ്ടപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിച്ചു"- വിജയ് പറഞ്ഞു