കാസര്‍കോട് ബേക്കല്‍ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും: ഷോ നിര്‍ത്തി; മടങ്ങിയവര്‍ക്ക് ട്രെയിന്‍ തട്ടി അപകടം

Dec 29, 2025 - 20:08
 0  4
കാസര്‍കോട് ബേക്കല്‍ ഫെസ്റ്റിൽ  വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും:  ഷോ നിര്‍ത്തി;  മടങ്ങിയവര്‍ക്ക് ട്രെയിന്‍ തട്ടി അപകടം

കാസര്‍കോട്: ബേക്കല്‍ ഫെസ്റ്റിനിടെ സംഘടിപ്പിച്ച വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ എത്തിയതാണ് വെല്ലുവിളിയായത്. തുടര്‍ന്ന് പരിപാടി നിര്‍ത്തി. ശേഷം മടങ്ങിയ രണ്ടുപേര്‍ക്ക് ട്രെയിന്‍ തട്ടി. ഇതില്‍ ഒരാള്‍ മരിച്ചു എന്നാണ് വിവരം. മറ്റൊരാളുടെ പരിക്കുകള്‍ സാരമാണ്.

 കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബേക്കല്‍ ഫെസ്റ്റ് നടന്നുവരികയാണ്. ഇന്ന് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നു. രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഒന്നര മണിക്കൂര്‍ വൈകിയാണ് വേടന്‍ എത്തിയത്. അപ്പോഴേക്കും ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു. ടിക്കറ്റ് എടുക്കാതെയും പരിപാടി നടക്കുന്ന സ്ഥലത്ത് എത്താന്‍ സൗകര്യങ്ങളുള്ള സ്ഥലമാണിത്. അതുകൊണ്ടുതന്നെ അങ്ങനെയും ഒട്ടേറെ പേര്‍ എത്തി.